പതിനാറാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കം

single-img
4 June 2014

AVN25_LOKSABHA_19610fപതിനാറാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കം . പ്രോടേം സ്പീക്കറായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് സത്യപ്രതി‍ജ്ഞ ചെയ്യുന്നതോടെ ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്നു കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും.

 
നാളെ അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടക്കും. വെള്ളിയാഴ്ച ഉച്ച വരെ നീളുന്ന സത്യപ്രതിജ്ഞക്ക് ശേഷം സ്പീക്കറെ തെരഞ്ഞെടുക്കും.അതേസമയം സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള എംപിമാര്‍ ദില്ലിയിലെത്തി. പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച തീരുമാനവും വെള്ളിയാഴ്ചയുണ്ടാകും. തിങ്കളാഴ്ചയാണു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപനം പ്രസംഗം.