ലോഡ് ഷെഡിംഗ് ഇന്നുമുതല്‍ 45 മിനിറ്റ്

single-img
4 June 2014

loadവൈദ്യുതി ലഭ്യതയില്‍ 620 മെഗാവാട്ടിന്റെ കുറവുണ്ടായതിനെത്തുടര്‍ന്ന് ജൂണ്‍ 4 മുതല്‍ ലോഡ് ഷെഡിംഗ് 45 മിനിട്ടാക്കി ഉയർത്തി. വൈകിട്ട് 6.45 നും രാത്രി 11.15 നും ഇടയ്ക്കായിരിക്കും ലോഡ് ഷെഡിംഗ്. താല്‍ച്ചറിലെ മൂന്നാം യൂണിറ്റിലും കായംകുളത്തെയും രാമഗുണ്ടത്തെയും ഓരോ യൂണിറ്റിലും ഉത്പാദനം ഇല്ലാതായതിനെത്തുടര്‍ന്നാണ്‌ 620 മെഗാവാട്ടിന്റെ കുറവുണ്ടായത്. മഴ നന്നായി ലഭിക്കുന്നതുവരെ ലോഡ് ഷെഡിംഗ് തുടരുമെന്നും കെ.എസ്.ഇബി അറിയിച്ചു.