വെള്ളക്കരം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പി.ജെ. ജോസഫ്

single-img
4 June 2014

josephവെള്ളക്കരം വര്‍ധിപ്പിക്കുമെന്നു ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. ജല അഥോറിറ്റിയുടെ ചെലവുകള്‍ വര്‍ധിക്കുന്നതായി അവര്‍ മുമ്പു തന്നെ അറിയിച്ചിട്ടുണ്ട്. വെള്ളക്കരം കുടിശിക സംബന്ധിച്ച പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനു കേരള വാട്ടര്‍ അഥോറിറ്റി ഈ വര്‍ഷം മുതല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. എല്ലാ ജില്ലകളിലും നടത്തുന്ന അദാലത്തുകളില്‍ വെള്ളക്കരവുമായി ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.