കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം: അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം

single-img
4 June 2014

Manushyakadathuകേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന്റെ രൂക്ഷ വിമർശനം. കേരളം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സംഭവം സംബന്ധിച്ച പൂർണമായ വിവരങ്ങൾ നൽകാൻ തയ്യാറാകുന്നില്ലെന്നും മന്ത്രാലയം കുറ്റപ്പെടുത്തി.അതേസമയം വിഷയം കേരളത്തിന്റേത് മാത്രമായി കാണാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.