കള്ളന്‍മാര്‍ കൊണ്ടുപോകാതിരിക്കാന്‍ വിറകുപുരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണം കള്ളന്‍മാര്‍ കൊണ്ടുപോയി

single-img
4 June 2014

goldകള്ളന്‍മാരെ പേടിച്ച് വിറകുപുരയില്‍ സൂക്ഷിച്ചിരുന്ന 113 പവന്‍ സ്വര്‍ണ്ണം കള്ളന്‍മാര്‍തന്നെ കൊണ്ടുപോയി. കാസര്‍ഗോഡ് നീലേശ്വരം പോലീസ് സ്‌റ്റേഷന് സമീപം കരുവാച്ചേരി തോട്ടം പരിസരത്തെ കാത്തിം പറമ്പത്തിന്റെ വീട്ടിലാണ് ഈ വിചിത്ര കവര്‍ച്ച അരങ്ങേറിയത്.

കാത്തീമിന്റെ വീടിനു സമീപമുള്ള വിറകുപരയിലാണ് ആഭരണങ്ങള്‍ ബാഗില്‍ നിറച്ച് ചാക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ചു വച്ചത്. കാത്തിമിന്റെ ഭാര്യ മറിയംബിയുടെയും മകള്‍ നദീറയുടെയും പേരക്കുട്ടിയുടെയും ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് കാത്തിമും കുടുംബവും വീടും പൂട്ടി തറവാട്ടിലേക്ക് പേപായ സമയത്താണ് കെട്ടിടത്തിന്റെ ജനല്‍കമ്പി വളച്ച് മോഷണം നടന്നത്. കഴിഞ്ഞയാഴ്ച നടന്ന ഒരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ആഭരണങ്ങളെല്ലാം കാത്തീം വിറകുപുരയില്‍ സൂക്ഷിക്കുകയായിരുന്നു.

നിലേശ്വരം പോലീസ് കേസെടുത്ത് അനേവഷണം തുടങ്ങി.