രമേശ് ചെന്നിത്തലയ്‌ക്കെതിരായ പ്രസ്താവന പിന്‍വലിക്കണമെന്ന് ഡീന്‍

single-img
4 June 2014

deenയുഡിഎഫിലെ ചില ഘടകകക്ഷി നേതാക്കള്‍ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തെ വിമര്‍ശിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരേ നടത്തിയ പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം കെപിസിസി ആസ്ഥാനത്തു വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

അന്യസംസ്ഥാനങ്ങളില്‍നിന്നു കുട്ടികളെ കേരളത്തിലേക്കു കൊണ്ടുവന്ന സംഭവത്തില്‍ നിയമപരമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ആഭ്യന്തരമന്ത്രി അതു ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനു വര്‍ഗീയതയുടെ നിറം നല്‍കാനുള്ള ചിലരുടെ ശ്രമം ശരിയല്ല. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കു യൂത്ത് കോണ്‍ഗ്രസിന്റെ എല്ലാവിധ പിന്തുണയുമുണ്ട്. എന്നാല്‍, ഇവരിലെ കള്ളനാണയങ്ങളെ തിരിച്ചറിയേണ്ടതുണ്ടെന്നും നിയമപരമായല്ലാതെ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.