കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അടച്ചു

single-img
4 June 2014

cവിദ്യാര്‍ത്ഥികള്‍ തമ്മിലും നാട്ടുകാരുമായും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസ് അടച്ചു. ക്യാമ്പസിലെ ഹോസ്റ്റലുകളും പഠന വിഭാഗങ്ങളും ഇനിയൊരു അറിയപ്പുണ്ടാവുന്ന പ്രവര്‍ത്തിക്കില്ലെന്ന് സര്‍വകലാശാല അറിയിച്ചു.

 

 

കഴിഞ്ഞ ദിവസം രാവിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലും രാത്രി നാട്ടുകാരും വിദ്യാര്‍ത്ഥികളുമായും സംഘര്‍ഷമുണ്ടായിരുന്നു ഇവിടെ . കമ്പിയും വടികളുമായി ഇരുകൂട്ടരും കാത്തുനിന്നതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് സംഘര്‍ഷം ശാന്തമാക്കിയത്.