ആന്ധ്രയിലെ കടപ്പ ജില്ലയിൽ കെട്ടിടം തകർന്നു വീണ് 7 പേർ മരിച്ചു

single-img
4 June 2014

aആന്ധ്രയിലെ കടപ്പ ജില്ലയിൽ കെട്ടിടം തകർന്നു വീണ് 7 പേർ മരിച്ചു. 6 സ്ത്രീകളും 10 വയസ്സുള്ള ഒരു പെൺകുട്ടിയുമാണ് മരിച്ചത്. മൈലാവരത്തെ നവാബ്പേട്ട് ഗ്രാമത്തിൽ ഒരു ശവസംസ്കാര ചടങ്ങ് വീക്ഷിച്ചുകൊണ്ട് നിന്നവരുടെ മുകളിലേക്ക് കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ഇരുപത്തഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.