വിഷാംശം കലര്‍ന്ന മാമ്പഴം വിറ്റ സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തു

single-img
4 June 2014

ac689d4cfd7958381f08f0fd9a4a8017_lsവിഷാംശം കലര്‍ന്ന മാമ്പഴം പിടികൂടിയ സംഭവത്തിൽ വ്യാപാരിയായ സി.പി.എം. നേതാവിനെതിരെ പാര്‍ട്ടിയുടെ അച്ചടക്ക നടപടി. കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴമാണു പിടികൂടിയത്.സംഭവത്തിൽ വെമ്പല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.എ. ബഷീറിനെ ആറ് മാസത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കി.

ആരോഗ്യവകുപ്പും പോലീസും ചേര്‍ന്ന് ബഷീറിന്റെ വീടിനോട് ചേര്‍ന്ന ഗോഡൗണില്‍ നിന്ന് 80ഓളം പെട്ടികളില്‍ സൂക്ഷിച്ച 1200 കിലോയോളം വരുന്ന മാമ്പഴവും ഇവയില്‍ ഉപയോഗിച്ച കാര്‍ബൈഡും പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.എസ്. മുഹമ്മദിന്റെയും ഏരിയാ സെക്രട്ടറി പി.കെ. ചന്ദ്രശേഖരന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചത്.