ചെങ്ങറ ഭൂസമരക്കാര്‍ക്ക് ഭൂമി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

single-img
4 June 2014

TV06PTCHENGARA2_jpg_6879fചെങ്ങറ സമരക്കാര്‍ക്ക് ഭൂമി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.പട്ടികജാതിവിഭാഗക്കാര്‍ക്ക് 25 സെന്റ് ഭൂമിയും അല്ലാത്തവര്‍ക്ക് 20 സെന്റ് ഭൂമിയും നല്‍കും. 51 കുടുംബങ്ങളാണു ചെങ്ങറ ഭൂസമരത്തില്‍ പങ്കെടുത്തത്.

കെ.എസ്.ആർ.സി.സി പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചർച്ച നടത്തും. ധന-ഗതാഗത മന്ത്രിമാരും ചർച്ചയില്‍ പങ്കെടുക്കും. ചർച്ചയ്ക്കു ശേഷം പുനരുദ്ധാരണ പാക്കേജിനുള്ള തുക വകയിരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.