ലോകകപ്പിനെ വരവേല്‍ക്കാന്‍ ഹൈടെക് വേശ്യാലയങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു; ക്രെഡിറ്റ് കാര്‍ഡ് സൗകര്യം, ദ്വിഭാഷി സംവിധാനവും ഉള്‍പ്പെടെ

single-img
3 June 2014

Brazilലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം അടുത്തെത്തിയപ്പോള്‍ ബ്രസീലിലെ ഫുട്‌ബോള്‍ പ്രേമികളെപ്പോലെ തന്നെ അവിടുത്തെ ലൈംഗിക തൊഴിലാളികളും ആവേശത്തിലാണ്. കഴിഞ്ഞ മാസങ്ങളില്‍ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താനുള്ള തീവ്ര പരിശീലനത്തലായിരുന്നു അവര്‍.

ലോകകപ്പ് കാണാന്‍ വിദേശത്തു നിന്നുമെത്തുന്നവരോട് ആശയവിനിമയം നടത്തുന്നതിനു ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ലൈംഗിക തൊഴിലാളികളില്‍ ഭൂരിഭാഗവും നേടി കഴിഞ്ഞു. ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ടു മൂന്ന് മില്യണിലധികം ആളുകള്‍ ബ്രസീലിലെത്തുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇതില്‍ പകുതി പേരെയെങ്കിലും കിട്ടിയാല്‍ തങ്ങള്‍ രക്ഷപ്പെടുമെന്നാണ് ലൈംഗിക തൊഴിലാളികളുടെ യൂണിയന്റെ പ്രതിനിധി പറയുന്നു.

നമ്മുടെ നാടുപോലെയല്ല, സര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ് ബ്രസീലിലെ വേശ്യലയങ്ങളുടെ നടത്തിപ്പ്. ലൈംഗിക തൊഴിലാളികള്‍ക്ക് നിയമപരിരക്ഷ നല്‍കുന്ന ബ്രസീലില്‍ പത്തുലക്ഷത്തിലധികം ആളുകള്‍ വേശ്യാവൃത്തിയിലൂടെ വരുമാനം കണ്്‌ടെത്തുന്നതായാണ് കണക്കുകള്‍. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചു വേശ്യാലയം നടത്തിയാല്‍ മരണശിക്ഷവരെ ലഭിക്കുകയും ചെയ്യും.

‘സോനാസ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഹൈടെക് വേശ്യാലയത്തിലേക്ക് എത്തുന്ന ഇടപാടുകാര്‍ക്ക് സൗകര്യങ്ങളും ഹൈടെക്കാണ്. ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കുന്നതിനുള്ള സൗകര്യങ്ങളും ഭാഷപ്രശ്‌നം പരിഹരിക്കുന്നതിനു ദ്വിഭാഷി സംവിധാനങ്ങളും ഇവിടെ ലഭ്യമാക്കിയിട്ടുണ്്ട്. ലോകകപ്പ് ഫുട്‌ബോള്‍ രാജ്യത്തിന്റ മുഖച്ഛായ മാറ്റുന്നതിനോടൊപ്പം തങ്ങളുടെ ജീവിതവും മാറ്റുമെന്ന സ്വപ്‌നത്തിലാണ് ഇവര്‍.