ഹെറാത്തില്‍ ഇന്ത്യന്‍ വൈദികനെ താലിബാന്‍ തട്ടിക്കൊണ്ടുപോയി

single-img
3 June 2014

afganisthanഅഫ്ഗാനിലെ ഹെറാത്തില്‍ ഇന്ത്യന്‍ വൈദികനെ താലിബാന്‍ സംഘം തട്ടിക്കൊണ്ടുപോയി. തമിഴ്‌നാട് സ്വദേശിയായ ഫാ. അലക്‌സിസ് പ്രേംകുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്.

ഹെറാത്തിലുള്ള ഇന്ത്യന്‍ എംബസിക്കു സമീപമാണ് സംഭവം. പ്രഭാതസവാരിക്കിടെ അദ്ദേഹത്തെ ആറംഗ താലിബാന്‍ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. അഫ്ഗാനില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു ഫാ. അലക്‌സിസ്. ഇന്ത്യന്‍ വൈദികനെ തട്ടിക്കൊണ്ടുപോയതായി വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.