അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ സരിത മൊഴി നല്കാനെത്തി

single-img
3 June 2014

Sarithaസോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്. നായര്‍ എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ പരാതിയില്‍ മൊഴി നല്കാന്‍ കോടതിയിലെത്തി. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്.

ഏഴുതവണ മാറ്റിവച്ച ശേഷം എട്ടാം തവണയാണ് സരിത മൊഴി നല്കാനെത്തുന്നത്. മൊഴി രേഖപ്പെടുത്താന്‍ സരിതയ്‌ക്കൊപ്പം അടച്ചിട്ട കോടതിമുറിയില്‍ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ മാത്രമാണ് ഒപ്പമുള്ളത്.