കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചു

single-img
3 June 2014

gopiവാഹനാപകടത്തില്‍ പരിക്കേറ്റ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ്്് മുണ്്‌ടെ(64) മരിച്ചു. രാവിലെ 6.20-ന് ഡല്‍ഹി വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്. മുംബൈയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്കു പോകുന്ന വഴിയാണ് അപകടമുണ്ടായത്. ലോബി കോളനിക്കും മോത്തിബാഗിനും ഇടയില്‍ വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലും തുടര്‍ന്ന് എയിംസ് ആശുപത്രിയിലെ ട്രോമ സെന്ററിലും പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വച്ച് അദ്ദേഹത്തിനു ഹൃദയാഘാതമൂണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രാവിലെ എട്ടുമണിയോടെയാണ് മരണം സംഭവിച്ചത്.

ഗോപിനാഥ് മുണെ്ടയുടെ അകാലവിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ മൃതദേഹം ഉച്ചയ്ക്ക് 12-ന് ബിജെപി ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരത്തോടെ മൃതദേഹം അദ്ദേഹത്തിന്റെ സ്വദേശമായ ലാത്തൂരിലേക്കു കൊണ്ടുപോകും. സംസ്‌കാരം ബുധനാഴ്ച മഹാരാഷ്ട്രയില്‍ നടക്കുമെന്നാണ് സൂചന.

മഹാരാഷ്ട്രയിലെ ബീഡില്‍ നിന്നാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 1995 മുതല്‍ 1999 വരെ അദ്ദേഹം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്നു. അന്തരിച്ച മുന്‍ ബിജെപി നേതാവ് പ്രമോദ് മജാഹന്റെ സഹോദരി പ്രാദ്‌നിയയാണ് ഭാര്യ.