ലക്ഷ്‌മി റായിയുടെ പേരിന് ഒരു ‘a’ കൂടി ഇനി മുതൽ ‘റായി ലക്ഷ്‌മി’

single-img
3 June 2014

lekshmi_raiതെന്നിന്ത്യൻ സൂപ്പർ നായിക ലക്ഷ്‌മി റായി തന്റെ പേര് ‘റായി ലക്ഷ്‌മി’ എന്നാക്കി മാറ്റി. പഴയ പേര് സോഫ്റ്റാണെന്ന് മനസ്സിലാക്കിയത് കൊണ്ട് പുതിയ പേര് സ്വീകരിച്ചതെന്നാണ് നടിയുടെ ഭാഷ്യം.  ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഒരു ‘a’ ( Rai Laxmi എന്നതിനു പകരം Raai Laxmi) അധികമായും പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഏതാണ്ട് ഒരു വര്‍ഷം മുന്നേതന്നെ പേര് മാറ്റാന്‍ ആലോചിച്ചതാണ്. പക്ഷേ, തിരക്ക് കാരണം അതിന് സാവകാശം ലഭിച്ചില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ റായി എന്നാണ് വിളിക്കുന്നത്. അതുകൊണ്ടു തന്നെ പേര് മാറ്റുന്നതില്‍ പ്രശ്നവുമില്ല. ഇനി അഭിനയിക്കുന്ന ചിത്രങ്ങളില്‍ റായി ലക്ഷ്‌മി എന്നായിരിക്കും പേര് നല്‍കുകയെന്നും നടി പറഞ്ഞു. പേരിന് ഒരു ‘a’ കൂട്ടിയത് പോലെ അഭിനയ മികവും കൂട്ടിയാൽ താരം ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.