കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷയെയും കൗണ്‍സിലര്‍മാരെയും ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ലീഗ് സസ്‌പെന്‍ഡ് ചെയ്തു

single-img
3 June 2014

Nagarasabhaസംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി ബാറിന് അനുമതി നല്‍കാന്‍ തീരുമാനിച്ചതിന് കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷയേയും പാര്‍ട്ടി അംഗങ്ങളായ പത്തു കൗണ്‍സിലര്‍മാരെയും മുസ്‌ലീം ലീഗില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു.

നഗരസഭാധ്യക്ഷ ഹസീന താജുദീനെയും ലീഗ് ജില്ലാ നേതാക്കളടക്കമുള്ള പത്തു കൗണ്‍സില്‍ അംഗങ്ങള്‍ക്കുമെതിരെയാണ് ലീഗ് സംസ്ഥാന നേതൃത്വം നടപടി സ്വീകരിച്ചത്. ലീഗിന്റെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചിട്ടുണ്‌ടെന്നും കെ.പി.എ. മജീദ് അറിയിച്ചു.