ഇടുക്കിയില്‍ യുഡിഎഫിന്റെ തോല്‍വി സംബന്ധിച്ച് കെപിസിസി സമിതി അന്വേഷണത്തിന്

single-img
3 June 2014

congressഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ പരാജയത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു കെപിസിസി നിയോഗിച്ച അഡ്വ. പി.എം.സുരേഷ്ബാബു കണ്‍വീനറായുള്ള ഉപസമിതി നാല്, അഞ്ച് തീയതികളില്‍ ഇടുക്കി ഡിസിസി ഓഫീസില്‍ സിറ്റിംഗ് നടത്തും. നാലിനു ഉച്ചകഴിഞ്ഞ് മൂന്നിനുശേഷവും അഞ്ചിനു മുഴുവന്‍ സമയവും സമിതിയംഗങ്ങള്‍ ഓഫീസിലുണ്ടായിരിക്കുമെന്നു ഡിസിസി പ്രസിഡന്റ് റോയി കെ.പൗലോസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍നിന്നു പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന്റെ ജില്ലയിലെ ഉന്നത നേതാക്കള്‍ വരെ തോല്‍വിക്കു കാരണക്കാരാണെന്നായിരുന്നു വിമര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് ഉപസമിതി അന്വേഷണത്തിനെത്തുന്നത്.