അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോയ സംഭവം മനുഷ്യക്കടത്തുതന്നെയാണെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി

single-img
3 June 2014

menakaകേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോയ സംഭവം മനുഷ്യക്കടത്തുതന്നെയാണെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമമന്ത്രി മേനകാഗാന്ധി.അനാശാസ്യപ്രവര്‍ത്തനത്തിനായാണോ കുട്ടികളെ കൊണ്ടുവന്നതെന്ന് ഇപ്പോള്‍ പറയാനാവില്ല എന്നും എന്നാൽ സംഭവം ഏറെ ഗൗരവമുള്ള വിഷയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

 

 

 

തിങ്കളാഴ്ച രാവിലെ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥരുമായി മേനകാഗാന്ധി വിഷയം ചര്‍ച്ചചെയ്തു. തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും ആണ് റിപ്പോർട്ട്‌.