ഭരണത്തിന്റെ നേട്ടം താഴേ തട്ടിലേക്ക് എത്തിക്കണം എന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി

single-img
3 June 2014

modiഭരണത്തിന്റെ നേട്ടം താഴേ തട്ടിലേക്ക് എത്തിക്കണം എന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ഡൽഹിയിൽ കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടി കാഴ്ച്ചയിൽ ആണ് പ്രധാനമന്ത്രി ആവശ്യം വ്യക്തമാക്കിയത്.

 

 

 

 

സദ്ഭരണം നടപ്പാക്കണമെന്നും ഭരണ നേട്ടങ്ങൾ അധികാരത്തിന്റെ താഴേ തട്ടിൽ വരെ എത്തിക്കണമെന്നും പ്രധാനമന്ത്രി മന്ത്രിമാർക്ക് നിർദ്ദേശം നൽകി. മികവുറ്റ ഭരണം കാഴ്ച്ച വയ്ക്കണമെന്നും ഉദ്യോഗസ്ഥ തലത്തിൽ കഴിവുള്ളവരെ നിയോഗിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.