മുന്നാം തീയതി കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടയെ വേട്ടയാടിയോ?

single-img
3 June 2014

Gopinathജൂണ്‍ 3ന് അതായത് ഇന്ന് കാറപകടത്തില്‍പ്പെട്ട് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെ മരിക്കുമ്പോള്‍ മഹാജന്‍ കുടുംബങ്ങള്‍ക്കിടയില്‍ ഉയരുന്ന ഒരുചോദ്യമുണ്ട്. മുന്നാം തീയതിയും ഈ കുടുംബവും തമ്മില്‍ എന്തെങ്കിലും അശുഭകരമായ ബന്ധമുണ്ടോയെന്ന ചോദ്യം. ഈ കുടുംബാംഗങ്ങളില്‍ പലരെയും തേടി മരണം എത്തിയിട്ടുള്ളത് മൂന്നാം തീയതിയാണ്. അന്തരിച്ച പ്രവീണ്‍ മഹാജന്റെ ഭാര്യ സാരംഗി മഹാജനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

എട്ട് വര്‍ഷം മുമ്പ് 2006ല്‍ മേയ് 3നാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന പ്രമോദ് മഹാജന്‍ സഹോദരന്‍ പ്രവീണ്‍ മഹാജന്റെ വെടിയേറ്റു മരിക്കുന്നത്. അതേവര്‍ഷം വര്‍ഷം ജൂണ്‍ മൂന്നിന് പ്രമോദ് മഹാജന്റെ അടുത്തബന്ധുവായിരുന്ന വിവേക് മൊയ്ത്ര മരണത്തിനു കീഴടങ്ങി. തുടര്‍ന്ന് നാലു വര്‍ഷത്തേക്ക് ഒരു ദുരന്തങ്ങളുമില്ലാതെ കുടുംബം കടന്നുപോയി.

2010 മാര്‍ച്ച് മൂന്നിന് താനെയിലെ ജൂപ്പിറ്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രവീണ്‍ മഹാജന്‍ മരണത്തിന് കീഴടങ്ങിയതോടെ മൂന്നാം തീയതി വീണ്ടും ആ കുടുംബത്തിലേക്ക് കടന്നുവന്നു. നാലുവര്‍ഷങ്ങള്‍ക്കു ശേഷം ഈ ജൂണ്‍ 3ന് അപകടത്തില്‍നിന്നു രക്ഷപ്പെട്ട കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടയെ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം പിടികൂടുകയായിരുന്നു.