ബസ് നദിയില്‍ മറിഞ്ഞ് നേപ്പാളില്‍ ഇന്ത്യക്കാരടക്കം 16 പേര്‍ മരിച്ചു

single-img
3 June 2014

nepal_bus_06032014നേപ്പാളില്‍ ഇന്ത്യന്‍ തീര്‍ഥാടകരെയും വഹിച്ചുകൊണ്ടുപോകുകയായിരുന്ന യാത്രാബസ് നിയന്ത്രണംവിട്ടു നദിയില്‍ മറിഞ്ഞ് 16 പേര്‍ മരിച്ചു. 58 പേര്‍ക്ക് പരിക്കേറ്റു. പ്യൂത്തന്‍ ജില്ലയിലെ ഗോത്തിബാംഗില്‍ മാഡി നദിയിലേക്കാണ്ബസ് മറിഞ്ഞത്. ഭിംഗ്രിയില്‍ നിന്നു തീര്‍ഥാടനകേന്ദ്രമായ കപിലവസ്തുവിലെ കൃഷ്ണനഗറിലേക്കു പോകുകയായിരുന്നു ബസ്.

ഒമ്പതുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. രണ്ടുപേര്‍ ആശുപത്രിയിലേക്കു പോകുന്ന വഴിയും അഞ്ചുപേര്‍ പ്യൂത്തന്‍ ജില്ലാ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മരിച്ചവരില്‍ ഏറെയും ഇന്ത്യയിലെ യുപിയില്‍ നിന്നുള്ളവരാണെന്ന് ജില്ലാ അധികാരി റാം ബഹാദൂര്‍ കരുംബാംഗ് അറിയിച്ചു.