സരിതയുടെ വിവാദ വെളിപ്പെടുത്തലിനെ സംബന്ധിച്ച് പ്രതികരണം നാളെയെന്ന് ബിജു രാധാകൃഷ്ണന്‍

single-img
3 June 2014

biju radhakrishnanയുഡിഎഫിലെ യുവനേതാവാണ് തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവെന്ന സരിതയുടെ വെളിപ്പെടുത്തലിനേക്കുറിച്ചു നാളെ അമ്പലപ്പുഴ കോടതിയില്‍ പ്രതികരിക്കുമെന്നു സോളാര്‍ തട്ടിപ്പു കേസ് പ്രതി ബിജു രാധാകൃഷ്ണന്‍.

സോളാര്‍ തട്ടിപ്പ് നടത്തി ലക്ഷങ്ങള്‍ തട്ടിയെന്ന തലശേരിയിലെ ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ തലശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ബിജു. വെളിപ്പെടുത്തലിനേക്കുറിച്ച് അറിഞ്ഞിരുന്നു. പ്രശ്‌നം വ്യക്തിപരമാണ്. വിശദാംശങ്ങള്‍ അറിഞ്ഞശേഷം നാളെ പ്രതികരിക്കും -ബിജു പറഞ്ഞു.