ലോകകപ്പ്‌ ഹോക്കിയില്‍ ഇന്ത്യക്കു വീണ്ടും തോല്‍വി

single-img
3 June 2014

M_Id_413140_Hockeyഹേഗ്‌: ലോകകപ്പ്‌ ഹോക്കിയിലെ എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനോട്‌ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ഇന്ത്യ തോറ്റു. അവസാന മിനിട്ടു വരെ 1-1 നു സമനില പാലിച്ച ശേഷമാണ്‌ ഇന്ത്യ ഗോള്‍ വഴങ്ങിയത്‌. 26 ാം മിനിട്ടില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ഡിക്‌സണ്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 30 ാം മിനിട്ടില്‍ ധരംവീര്‍ സിംഗ്‌ ഇന്ത്യക്കു സമനില നേടിക്കൊടുത്തു. 69 ാം മിനിട്ടില്‍ സൈമണ്‍ മാന്‍ടെലിലൂടെ ഇംഗ്ലണ്ട്‌ വിജയ ഗോളുമടിച്ചു.

ഇന്ത്യയുടെ അടുത്ത മത്സരം വ്യാഴാഴ്‌ച സ്‌പെയിനെതിരേയാണ്‌. തുടര്‍ന്നു ശനിയാഴ്‌ച മലേഷ്യയെയും ഇന്ത്യ നേരിടും. ഒന്‍പതിനു നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടും.

ഇന്നലെ നടന്ന എ ഗ്രൂപ്പിലെ മറ്റു മത്സരങ്ങളില്‍ ഓസ്‌ട്രേലിയ 3-0 ത്തിനു സ്‌പെയിനെ തോല്‍പ്പിച്ചു. മലേഷ്യയും ബെല്‍ജിയവും തമ്മില്‍ നടന്ന മത്സരം 2-2 നു സമനിലയായി. തുടര്‍ച്ചയായി രണ്ടു ജയം സ്വന്തമാക്കിയ ഓസ്‌ട്രേലിയയാണു മുന്നില്‍.