ജഡ്ജിക്കും രക്ഷയില്ല;ഉത്തര്‍പ്രദേശില്‍ വനിതാ ജഡ്ജി ബലാത്സംഗത്തിന് ഇരയായി

single-img
3 June 2014

1197232004ഉത്തര്‍പ്രദേശിലെ അലിഗഢില്‍ വനിതാ ജഡ്ജി ഔദ്യോഗിക വസതിയില്‍ വച്ച് ബലാത്സംഗത്തിനിരയായി. മുറിയ്ക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജഡ്ജിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ജഡ്ജിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ പകുതി തീര്‍ന്ന കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. പീഡിപ്പിച്ച ശേഷം പ്രതികള്‍ ജഡ്ജിയെ കീടനാശിനി കുടിപ്പിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം. 

 

സംഭവത്തില്‍ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

 

ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായി രണ്ട് ദളിത് പെണ്‍കുട്ടികളടക്കം മൂന്നു സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ജഡ്ജിയും ബലാത്സംഗത്തിനിരയായത്. 

 

ബലാത്സംഗങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍ മാത്രമല്ലെന്നും സംസ്ഥാനത്തെ കാര്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രചാരണം നല്‍കുകയാണെന്നുമാണ്  ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രതികരിച്ചു