റോബർട് വാദ്രയ്ക്കു നൽകിയിട്ടുള്ള പ്രത്യേക സുരക്ഷ തുടരുമെന്ന് കേന്ദ്രം

single-img
3 June 2014

robert-vadra-and-priyanka-2012-10-05-08-27-03_orറോബർട് വാദ്ര ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ പരിശോധന കൂടാതെ വരാനും പോവാനും അടക്കമുള്ള അനുവാദവും സുരക്ഷയും തുടരുമെന്ന് കേന്ദ്രം.പ്രിയങ്ക ഗാന്ധിക്കും റോബർട്ട് വദ്രയ്ക്കുമുള്ള സുരക്ഷ തുടരുമെന്നാണു കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവാണു സുരക്ഷ തുടരുമെന്ന് വ്യക്തമാക്കിയത്.

റോബർട് വാദ്രയ്ക്ക് പ്രത്യേക സുരക്ഷ അടക്കമുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കുമെന്ന് നേരത്തേ വ്യോമയാന മന്ത്രി സൂചന നൽകിയിരുന്നു.തുടർന്ന് തനിക്കും കുടുംബത്തിനും സുരക്ഷാപരിശോധനയിൽ ൈളവ് വേണ്ടെന്ന് ആവശ്യപ്പെട്ട് എസ്പിജി മേധാവിക്ക് പ്രിയങ്ക ഗാന്ധി കത്തെഴുതിയിരുന്നു
സുരക്ഷാകാര്യങ്ങള്‍ ഒരാളുടെയും ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ലെന്നും അതു രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സുരക്ഷ തുടരുമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു വ്യക്തമാക്കി