കണ്ണൂര്‍ വിസിക്കെതിരെയും അയോഗ്യതാ ആരോപണം

single-img
2 June 2014

khader-mangadമഹാത്മാഗാന്ധി സര്‍വ്വകലാശാലയിലുണ്ടായ അയോഗ്യത വിവാദത്തിന് പുറമേ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവും വിവാദത്തിലേക്ക്. വൈസ് ചാന്‍സലര്‍ ഖാദര്‍ മാങ്ങാട് പിഎച്ച്ഡി ബിരുദം നേടിയത് വ്യജ രേഖകള്‍ ഹാജരാക്കിയും ചട്ടങ്ങള്‍ മറികടന്നുമാണെന്ന് വിവരാവകാശ രേഖകള്‍. ഒരേസമയം രണ്ടിടങ്ങളില്‍ ഹാജരായതായി രേഖകള്‍ സമര്‍പ്പിച്ച വൈസ് ചാന്‍സലര്‍ കലണ്ടറിലില്ലാത്ത ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഹാജര്‍ രേഖപ്പെടുത്തിയിരുന്നതായും വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.