മുംബയിൽ 29കാരിയെ തോക്കിൻ മുനയിൽ നിർത്തി പീഡിപ്പിച്ചതായി പരാതി

single-img
2 June 2014

rapeമുംബയിൽ 29കാരിയെ തോക്കിൻ മുനയിൽ നിർത്തി പീഡിപ്പിച്ചതായി പരാതി. റെയിൽവേ സ്റ്റേഷനു സമീപമുള്ള ഒരു എ.ടി.എമ്മിനടുത്ത് വച്ച് തന്നെ രണ്ടു പേർ ചേർന്ന് പീഡിപ്പിച്ചതായി യുവതി പൊലീസിനു നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

 
പ്രതികളിലൊരാളായ ദീപക് എന്നൊരാളെ യുവതി തിരിച്ചിറിഞ്ഞിട്ടുണ്ട്. അപരിചിതനായ പ്രതി തന്റെ തലയിൽ തോക്ക് വച്ച് ഭീഷണിപ്പെടുത്തിയപ്പോൾ ദീപക് തന്നെ പീഡിപ്പിച്ചു എന്ന് യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. താനെയിൽ ഭവ്യന്ദർ റെയിൽവേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.