പശ്ചിമഘട്ട സംരക്ഷണം: കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശ നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് കേന്ദ്രപരിസ്ഥിതിമന്ത്രി

single-img
2 June 2014

prakashപശ്ചിമഘട്ട സംരക്ഷണത്തിനുള്ള കമ്മിറ്റി റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശ നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്ന് കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ .

 

 
മാധവ് ഗാഡ്ഗില്‍ , കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ച് നാലിന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം എടുക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്എന്നും പശ്ചിമഘട്ട സംരക്ഷണത്തിനായി നാലു സംസ്ഥാനങ്ങളുമായി വീണ്ടും വിശദമായി ചര്‍ച്ച നടത്തേണ്ട് ആവശ്യമുണ്ടെന്നും അതുകഴിഞ്ഞേ തീരുമാനം എടുക്കുകയുള്ളുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

 

 

മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ പരിഗണിക്കും. പരിസ്ഥിതി സംരക്ഷണം കേന്ദ്രത്തിന്റെ പ്രധാന പരിഗണനയാണ്. അതുപോലൈ തന്നെ ജനങ്ങളുടെ സംരക്ഷണവും എന്നും അദ്ദേഹം പറഞ്ഞു.