കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി

single-img
2 June 2014

arjunകേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ ആവശ്യപെട്ടു . ഈ ഈവശ്യം ഉന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് അദ്ദേഹം കത്തയച്ചു. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ സത്യം പുറത്തുവരില്ലെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

 

 

കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജാര്‍ഖണ്ഡില്‍നിന്നെത്തിയ ഉദ്യോഗസ്ഥസംഘം വിലയിരുത്തിയിരുന്നു. കുട്ടികളെ കൊണ്ടുവന്നത് അവയവ വ്യാപാരത്തിനോ ഗള്‍ഫ് രാജ്യങ്ങളില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കാനോ അണോ എന്നകാര്യവും അന്വേഷിക്കേണ്ടിവരുമെന്നും ജാര്‍ഖണ്ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.

 

 

അതേസമയം ജാര്‍ഖണ്ഡില്‍നിന്ന് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരുംദിവസങ്ങളില്‍ പാലക്കാട്ട് എത്തുന്നുണ്ട്.