അനാഥാലയത്തിന്റെ മറവില്‍ കുട്ടികളെ കൊണ്ടുവന്നതില്‍ നിയമലംഘനം നടന്നിട്ടുണെ്ടന്നു ഡിഐജി

single-img
2 June 2014

DIG-s-sreejithസംസ്ഥാനത്തെ ചില അനാഥാലയങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍നിന്നു കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ നിയമലംഘനം നടന്നിട്ടുണെ്ടന്നും മനുഷ്യക്കടത്ത് നിയമമനുസരിച്ചു ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുത്തിട്ടുണെ്ടന്നും മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണോദ്യോഗസ്ഥന്‍ ഡിഐജി എസ്. ശ്രീജിത്. കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ടു മുക്കം മുസ്‌ലിം അനാഥശാലയില്‍ തെളിവെടുപ്പിനെത്തിയ ഡിഐജി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

2013ലെ മനുഷ്യക്കടത്ത് നിയമം 370-ാം വകുപ്പനുസരിച്ച് അന്യസംസ്ഥാനത്തുനിന്നു കുട്ടികളെ കൊണ്ടുവരാന്‍ പാലിക്കപ്പെടേണ്ട നിയമം ഇവിടെ ലംഘിക്കപ്പെട്ടിട്ടുണ്ട്. 2013ല്‍ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷമുള്ള ആദ്യ കേസാണിത്. അതിനുമുമ്പ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണെ്ടങ്കില്‍ അന്നു നിലവിലുണ്ടായിരുന്ന നിയമമനുസരിച്ചു നടപടിയെടുക്കും.