സഹോദരിമാരെ മാനഭംഗപ്പെടുത്തിക്കൊന്ന ശേഷം കെട്ടിത്തൂക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടു പേർ കുറ്റം സമ്മതിച്ചതായി പോലീസ്

single-img
1 June 2014

upഉത്തർപ്രദേശിലെ ബദായുൻ ജില്ലയിൽ സഹോദരിമാരെ മാനഭംഗപ്പെടുത്തിക്കൊന്ന ശേഷം കെട്ടിത്തൂക്കിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടു പേർ കുറ്റം സമ്മതിച്ചതായി പൊലീസ് . കുറ്റം സമ്മതിച്ച പ്രതികളുടെ പേരു വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല.

 

 

 

സഹോദരന്മാരായ പപ്പു യാദവ്,​ അവധേഷ് യാദവ്,​ ഉർവേഷ് യാദവ് എന്നിവരും കോൺസ്റ്റബിൾമാരായ ഛത്രപാൽ യാദവ്,​ സർവേഷ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്കെതിരെ മാനഭംഗം,​ കൊലക്കുറ്റം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഒളിവിൽ പോയ രണ്ടു പ്രതികളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി വരികയാണ്.ഏഴു പ്രതികളിൽ അഞ്ചു പേരാണ് അറസ്റ്റിലായത്.

 

 

രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്.അതേസമയം ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി സംഭവ സ്ഥലം സന്ദർശിച്ചു.