ഐപിഎല്‍ ഫൈനൽ :കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ 200 റണ്‍സ്‌ വിജയലക്ഷ്യം

single-img
1 June 2014

iplഐപിഎല്‍ ഫൈനലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ 200 റണ്‍സ്‌ വിജയലക്ഷ്യം. കിങ്‌സ് ഇലവന്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 199 റണ്‍സെടുത്തു. 55 പന്തിൽ 115 റൺസ് നേടി ജ്വലിച്ചു നിന്ന വൃദ്ധിമാൻ സാഹയാണ് പഞ്ചാബിന്റെ മികച്ച ടീം ടോട്ടലിനു പിന്നിൽ.

 

 

 

വീരേന്ദര്‍ സേവാഗിന്റെ വിക്കറ്റാണ്‌ കിങ്‌സ് ഇലവന്‌ ആദ്യം നഷ്‌ടമായത്‌. തുടര്‍ന്ന്‌ ബെയ്‌ലി, വോറ , മാക്‌സ്വെല്‍ എന്നിവരുടെ വിക്കറ്റുകളും നഷ്‌ടമായി. നൈറ്റ്‌ റൈഡേഴ്‌സിനു വേണ്ടി ചൗള രണ്ടു വിക്കറ്റും നരെയ്‌നും യാദവും ഓരോ വിക്കറ്റുകളും നേടി.നേരത്തെ ടോസ് നേടിയ കൊൽക്കത്ത ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.