മാധ്യമ മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യം സർക്കാർ ആലോചിച്ചു വരികയാണെന്ന് പ്രകാശ് ജാവഡേക്കർ

single-img
1 June 2014

prakമാധ്യമ മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യം സർക്കാർ ആലോചിച്ചു വരികയാണെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ . നിലവിൽ 26 ശതമാനമാണ് മാദ്ധ്യമ മേഖവലയിലെ വിദേശനിക്ഷേപം. എന്നാൽ വാർത്തായിതര,​ വിനോദ ചാനലുകളുടെ മേഖലയിൽ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്.

 

 

 
സ്വകാര്യ എഫ്.എം റേഡിയോകള്‍ക്ക് വാർത്താ സംപ്രേഷണത്തിന് അനുമതി നല്‍കുന്ന കാര്യവും ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. അതേസമയം ഇകാര്യത്തിൽ തിരക്കിട്ട് തീരുമാനം കൈക്കൊള്ളില്ലെന്ന് മന്ത്രി പറഞ്ഞു. വിശദമായ കൂടിയാലോചനങ്ങള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.