യു.പി.എ സർക്കാരിന്റെ കാലത്തെ മന്ത്രിതല സമിതികൾ പിരിച്ചുവിട്ടു

single-img
31 May 2014

modiയു.പി.എ സർക്കാരിന്റെ കാലത്തെ മന്ത്രിതല സമിതികൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പിരിച്ചുവിട്ടു. മന്ത്രിമാർ അംഗങ്ങളായിട്ടുള്ള ഉന്നതാധികാര സമിതികളും പിരിച്ചു വിട്ടിട്ടുണ്ട്.

 

 

 

 

സമിതികൾ പിരിച്ചുവിട്ടതോടെ മന്ത്രാലയങ്ങൾക്ക് സ്വതന്ത്രമായ തീരുമാനം കൈക്കൊള്ളാനാവും. ഇതോടെ മുൻ സർക്കാർ ഉപസമിതികൾക്കും ഉന്നതാധികാര സമിതികൾക്കും വിട്ട വിഷയങ്ങൾ അതാത് മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി എത്തും. ഇക്കാര്യങ്ങൾ ആദ്യം മുതൽ തന്നെ മന്ത്രാലയം പരിശോധിക്കുകയും തീരുമാനം കൈക്കൊള്ളുകയും ആയിരിക്കും ചെയ്യുക.