നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ ബി.ജെ.പി ജനറൽ സെക്രട്ടറിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി • ഇ വാർത്ത | evartha
National

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ ബി.ജെ.പി ജനറൽ സെക്രട്ടറിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി

modiവരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ ബി.ജെ.പി ജനറൽ സെക്രട്ടറിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഹ്വാനം.മഹാരാഷ്ട്ര,​ ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിൽ ആണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.

മഹാരാഷ്‌ട്ര, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പായിരിക്കണം അടുത്ത ലക്ഷ്യമെന്നും മോദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടിയാല്‍ രാജ്യസഭയില്‍ എന്‍ഡിഎയുടെ നിലമെച്ചപ്പെടുത്താന്‍ കഴിയുമെന്നും മോദി ഓര്‍മ്മിപ്പിച്ചു..പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കാനും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മികച്ച ഭരണം കാഴ്ചവയ്ക്കാനും മോഡി നിർദ്ദേശിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വസതിയിൽ വിളിച്ചു ചേർത്തയോഗത്തിലാണ് മോഡി ഈ ആവശ്യം ഉന്നയിച്ചത്. ബി.ജെ.പി അദ്ധ്യക്ഷൻ രാജ്‌നാഥ് സിംഗ് അടക്കമുള്ള മുതിർന്ന നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു.