പാര്‍ട്ടിയെ അടിമുടി ഉടച്ചുവാര്‍ത്തില്ലെങ്കില്‍ വിജയം എളുപ്പമല്ലെന്നു കെപിസിസി

single-img
31 May 2014

KPCCപാര്‍ട്ടിയെ അടിമുടി ഉടച്ചു വാര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ വിജയകരമായി നേരിടാനാകില്ലെന്നു കെപിസിസി നിര്‍വാഹകസമിതി. യുഡിഎഫ് സര്‍ക്കാര്‍ അതിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഐക്യത്തോടെ തുടരുകയും മറുവശത്തു പാര്‍ട്ടിയെ പുനഃസംഘടനയ്ക്കു വിധേയമാക്കി പുതുജീവന്‍ നല്‍കുകയും ചെയ്താല്‍ മാത്രമേ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും മികച്ച വിജയം ഉറപ്പു വരുത്താനാകൂ എന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. നിര്‍വാഹകസമിതിയില്‍ പ്രസംഗിച്ച രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ താഴേത്തട്ടില്‍ പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.