ഇന്ത്യ-യു.എസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും

single-img
31 May 2014

nayaഇന്ത്യ-യു.എസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറിന് ആരംഭിക്കും. തെക്ക്, മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി നിഷ ദേശായി ബിസ്വാളാണ് ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെത്തുന്നത്. ജൂണ്‍ ആറ് മുതല്‍ ഒന്‍പത് വരെ നിഷ ബിസ്വാള്‍ ന്യൂഡല്‍ഹിയിലുണ്ടാകും.ചൈനയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും നിഷ ദേശായി ഇന്ത്യയിലെത്തുക.

 

 

 

 

മോദി അധികാരമേറ്റശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥ ഇന്ത്യ സന്ദര്‍ശിക്കുന്നത്.
ഇന്ത്യാ സന്ദര്‍ശനവേളയില്‍ വിവിധ വകുപ്പ് മേധാവികളും വാണിജ്യ, വ്യവസായ സംഘടനാ ഭാരവാഹികളുമായും നിഷ ബിസ്വാള്‍ ചര്‍ച്ച നടത്തുന്നുണ്ട്.