ഡീസൽ വില ലിറ്ററിന് 50 പൈസ കൂട്ടാൻ തീരുമാനം

single-img
31 May 2014

dഡീസൽ വില ലിറ്ററിന് 50 പൈസ കൂട്ടാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ തീരുമാനിച്ചു.നികുതിയടക്കം 65 മുതൽ 75 പൈസ വരെ വിവിധ സംസ്ഥാനങ്ങളിൽ വില കൂടും.

 

 

എണ്ണകമ്പനികളുടെ നഷ്‌‌ടം നികത്താൻ ഡീസൽവില എല്ലാ മാസവും 50 പൈസ വീതം വർദ്ധിപ്പിക്കാൻ കഴിഞ്ഞ യു.പി.എ സർക്കാരാണ് അനുമതി നൽകിയത്. സർക്കാർ മാറിയെങ്കിലും വിലവർദ്ധന തുടരാനായിരുന്നു തീരുമാനം. മോഡി സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ വർദ്ധന ഇന്ന് അർദ്ധരാത്രി നിലവിൽ വരും.