ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്: മരണം 12 ആയി, വിമാനങ്ങള്‍ തിരിച്ചുവിട്ടു

single-img
31 May 2014

Dustഉത്തരേന്ത്യ കടുത്ത ചൂടില്‍ ഉരുകിയൊലിക്കുന്നതിനിടെ ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമായ പൊടിക്കാറ്റും മഴയും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അപ്രതീക്ഷിതമായി ഉണ്ടായ കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്നു പൊടിയില്‍ മുങ്ങിയ കൊടുങ്കാറ്റ് ഡല്‍ഹിയിലാകമാനം വീശിയടിച്ചത്. പൊടിക്കാറ്റില്‍ ഡല്‍ഹിയില്‍ ഒമ്പതു പേര്‍ മരിച്ചു. ശക്തമായ കാറ്റില്‍ ഗാസിയബാദില്‍ മരം ഒടിഞ്ഞു വീണു മൂന്നു പേര്‍ മരിച്ചതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായും റിപ്പോര്‍ട്ട് ഉണ്ട്. മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം താറുമാറാകുകയും ചെയ്തു. മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തടസപ്പെട്ടു. ഡല്‍ഹിയിലിറങ്ങേണ്ട ചില വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിട്ടുണ്ട്.

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും 46 ഡിഗ്രി സെല്‍ഷ്യസ് വരെ കനത്ത ചൂടുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നത്.