എന്നെ കഴിവുകെട്ട മന്ത്രിയാക്കരുതെന്ന് സി.എന്‍. ബാലകൃഷ്ണന്‍

single-img
31 May 2014

cn balakrishnanസമൂഹത്തിന്റെ മുമ്പില്‍ എന്നെ കഴിവുകെട്ട മന്ത്രിയാക്കി മാറ്റാന്‍ ശ്രമിക്കരുതെന്ന് മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍. പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രി വികാരാധീനനായത്.

തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡെന്റല്‍ കോളജിന്റെ കാര്യത്തിലും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്റെ കാര്യങ്ങളിലുമൊക്കെ തന്നെ ബോധപൂര്‍വം അവഗണിക്കുകയാണെന്നും സിഎന്‍ പറഞ്ഞു. മെഡിക്കല്‍ കോളജില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവസാനം വരുമ്പോള്‍ തട്ടിക്കളയുകയും അത്തരം ആവശ്യങ്ങള്‍ ആലപ്പുഴ അടക്കമുള്ള ജില്ലകളിലേക്ക് കടത്തികൊണ്ടുപോകുന്ന അവസ്ഥയാണ് കാണുന്നത്. എംഎല്‍എയായ പി.എ.മാധവന്റെ പഞ്ചായത്തില്‍ പോലും പോലീസ് സ്റ്റേഷന്‍ അനുവദിച്ചുവെന്ന് വേദിയിലുണ്ടായിരുന്ന അദ്ദേഹത്തെ ചൂണ്ടിക്കാട്ടി മന്ത്രി വ്യക്തമാക്കി.