സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഇനി മുതൽ എട്ട് പീരിയഡുകൾ

single-img
31 May 2014

schoolസര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഇനി മുതൽ എട്ട് പീരിയഡുകളാവും ഉണ്ടാവുക.കലാപഠനത്തിന് ഒരു പീരിയഡ് അനുവദിക്കുന്നതിനു വേണ്ടി ആണ് നിലവിലെ സമയക്രമത്തിൽ മാറ്റം വരുത്താൻ സമിതി തീരുമാനിച്ചത് . 40 മിനിട്ട് ദൈർഘ്യമുള്ള ആറു പീരിയഡുകളും 35 മിനിട്ട് വീതം ദൈർഘ്യമുള്ള രണ്ട് പീരിയഡുകളുമാവും ഉണ്ടാവുക. രാവിലെ 9.30ന് ക്ളാസുകൾ ആരംഭിക്കും. 12.40 മുതൽ 1.40വരെയായിരിക്കും ഉച്ചഭക്ഷണത്തിനുള്ള സമയം.