കോണ്‍ഗ്രസ് പരാജയം പഠിക്കാന്‍ കെപിസിസി സമിതി

single-img
30 May 2014

1389273219_sudheeranഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍, ചാലക്കുടി, പാലക്കാട്, ഇടുക്കി ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ സമിതികളെ നിയോഗിക്കാന്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. തൃശൂര്‍, ചാലക്കുടി, പാലക്കാട് മണ്ഡലങ്ങളിലെ തോല്‍വികളെക്കുറിച്ചു കെപിസിസി മുന്‍ പ്രസിഡന്റ് സി.വി. പത്മരാജന്‍ അധ്യക്ഷനായ മൂന്നംഗ സമിതി പഠിക്കും.

ഇടുക്കിയിലെ തെരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ചു പഠിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ്ബാബുവിനെ നിയോഗിച്ചു. തോറ്റ മറ്റു സ്ഥലങ്ങളില്‍ അതതു ജില്ലാ കമ്മിറ്റികള്‍ വിശദമായി അന്വേഷിച്ചു കെപിസിസിക്കു റിപ്പോര്‍ട്ടു നല്‍കും.