വസ്തു തട്ടിയെടുത്തെന്നാരോപിച്ച് ബ്ലേഡ് മാഫിയയ്‌ക്കെതിരേ സരിതയും പരാതി നല്‍കി

single-img
30 May 2014

saritha9326തട്ടിപ്പു കേസില്‍ ഇതുവരെ സരിതയ്‌ക്കെതിരെ യായിരുന്നു പരാതിയെങ്കില്‍ ഇവിടെ കഥ തിരിയുന്നു. തട്ടിപ്പുകേസില്‍ സരിത പരാതി നല്‍കി. ബ്ലേഡ് മാഫിയയ്‌ക്കെതിരേ പരാതിയുമായാണ് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ രംഗത്തു വന്നിട്ടുള്ളത്.

തന്റെ അമ്മയുടെ പേരിലുള്ള വസ്തു ബ്ലേഡ് മാഫിയ തട്ടിയെടുത്തെന്നാണ് പരാതി. പന്തളം പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പിടിയിലായ സണ്ണി ശ്രീധരനെതിരായാണ് സരിത പരാതി നല്കിയിരിക്കുന്നത്.