ഇന്ത്യൻ സ്വദേശിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ വെയ്റ്റർക്ക് 5 വർഷം തടവ്

single-img
30 May 2014

rapeഇന്ത്യൻ സ്വദേശിയായ പെൺകുട്ടിയെ ദുബായിയിൽ ലൈംഗിക പീഡനത്തിനിരയാക്കിയ അഫ്ഗാൻ വെയ്റ്റർക്ക് 5 വർഷം തടവ് ശിക്ഷ ദുബായിയിലെ മേൽകോടതി വിധിച്ചു . ജനുവരി 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

 

 

പതിനാറുകാരിയായ പെൺകുട്ടിയെ 22കാരനായ പ്രതി പിൻതുടരുകയും ഒരു ലിഫ്റ്റിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇയാൾക്ക് ആദ്യം 5 മാസം തടവ് ശിക്ഷയാണ് ദുബായ് കോടതി വിധിച്ചിരുന്നത്.

 

 

സംഭവത്തിൽ നിരപരാധിയാണെന്ന് പ്രതി കോടതിയെ അറിയിക്കുകയുണ്ടായി. ജയിൽ ശിക്ഷ കഴിഞ്ഞാൽ ഉടൻതന്നെ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.