കാലവര്‍ഷം ജൂണ്‍ ആദ്യവാരം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

single-img
30 May 2014

rainസംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം ജൂണ്‍ ആദ്യവാരംതന്നെ എത്തുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എന്നാല്‍ മഴയുടെ തോതില്‍ കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു.

 

 

 

കാലവര്‍ഷം എത്തുന്നതിന്റെ സൂചന അറബിക്കടലില്‍ കണ്ടു തുടങ്ങിയതിനാല്‍ കേരളത്തില്‍ കൃത്യസമയത്തുതന്നെ മഴയെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. പടിഞ്ഞാറന്‍ മേഖലയില്‍ കാലാവസ്ഥാ വ്യത്യാനങ്ങള്‍ കണ്ടു തുടങ്ങി. എന്നാല്‍, താപനില ക്രമാതീതമായി ഉയരുന്ന എല്‍നിനോ പ്രതിഭാസം മൂലം ശരാശരിയിലും താഴെ മാത്രമേ മഴ ലഭിക്കുകയുള്ളൂ. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ നീളുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്ത് 95 സെ.മീറ്ററില്‍ താഴെ മാത്രമേ മഴ ലഭിക്കുകയുള്ളുവെന്നാണ് പ്രവചനം.