സ്വാശ്രയ എന്‍ജിനിയറിങ് ഫീസ്‌: സര്‍ക്കാരും മാനേജ്‌മെന്റ് പ്രതിനിധികളുമായി മെയ് അഞ്ചിന് ഒപ്പുവയ്ക്കും

single-img
30 May 2014

engസംസ്ഥാനത്ത് സ്വാശ്രയ എന്‍ജിനിയറിങ് ഫീസ് 75000 രൂപയെന്ന് നിശ്ചയിച്ചു. സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്റെ കീഴില്‍ വരുന്ന കോളേജുകളിലാണ് ഈ ഫീസ്. 50 ശതമാനം സര്‍ക്കാര്‍ സീറ്റില്‍ ഈ തുകയായിരിക്കും ഫീസ്. മാനേജ്‌മെന്റ് സീറ്റില്‍ 75000 രൂപയോടൊപ്പം 10000 രൂപകൂടി അധികമായി വാങ്ങും.

 

 
മറ്റ് വിഭാഗങ്ങളുടെ കോളേജുകളില്‍ വാങ്ങുന്ന ഒരു ലക്ഷം രൂപയുടെ തിരിച്ചുനല്‍കുന്ന നിക്ഷേപം ഈ കോളേജുകളില്‍ ഉണ്ടാകില്ല. അതിന് പകരമായാണ് വര്‍ഷം 10000 രൂപ വീതം അധികമായി വാങ്ങുന്നത്.
എന്‍ ആര്‍ ഐ സീറ്റില്‍ ഒന്നര ലക്ഷമാണ് ഫീസ്. ഇതുസംബന്ധിച്ച കരാര്‍ സര്‍ക്കാരും മാനേജ്‌മെന്റ് പ്രതിനിധികളുമായി മെയ് അഞ്ചിന് ഒപ്പുവയ്ക്കും.