പിനാക റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു

single-img
30 May 2014

PINAKAനാല്‍പതു കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യത്തിലേക്ക് സ്‌ഫോടകവസ്തുകള്‍ എത്തിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക റോക്കറ്റ് വിജയകരമായി വീണ്ടും പരീക്ഷിച്ചു. 1995 മുതല്‍ പരീക്ഷണം നടത്തുന്ന മിസൈല്‍ നിലവില്‍ സൈന്യത്തിന്റെ ആയുധ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിസൈലിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ മൂന്നാംവട്ട പരീക്ഷണമാണു ബാലസോറിലെ ചാന്ദിപ്പുരില്‍ നടന്നതെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു.