ആറന്മുള: ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ അപ്പീല്‍ പോകില്ല; കമ്പനി അനുകൂല വിധിയുമായി വന്നാല്‍ എതിര്‍ക്കില്ല: മുഖ്യമന്ത്രി

single-img
30 May 2014

M_Id_279187_Oommen_Chandyആറന്മുള വിമാനത്താവളത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കിക്കൊണ്ടുള്ള ഹരിതട്രൈബ്യൂണല്‍ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നും എന്നാല്‍ കമ്പനി അനുകൂല വിധിയുമായി വന്നാല്‍ എതിര്‍ക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

പ്രശ്‌നം തീര്‍ക്കേണ്ടത് കെജിഎസ് ഗ്രൂപ്പിന്റെ ബാധ്യതയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ സര്‍ക്കാരിന്റെ വാദങ്ങളെല്ലാം തള്ളിയാണ് ഹരിതട്രൈബ്യൂണല്‍ വിധി പ്രഖ്യാപിച്ചത്.