റോബർട് വാദ്ര​യ്​ക്കു നൽകിയിട്ടുള്ള പ്രത്യേക സുരക്ഷ നിറുത്തലാക്കുന്നു

single-img
30 May 2014

vadraറോബർട് വാദ്ര​യ്​ക്കു നൽകിയിട്ടുള്ള പ്രത്യേക സുരക്ഷ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും നിറുത്തലാക്കുന്നു. വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്.വിഐപി പട്ടികയിലുള്ള വാദ്രയെ ഇപ്പോള്‍ വിമാനത്താവളങ്ങളിലെ സുരക്ഷക്ക് വിധേയനാക്കാറില്ല. ഇക്കാര്യം പുനഃപരിശോധിച്ചേക്കുമെന്നാണ് സൂചന

ആഭ്യന്തര വകുപ്പ് നൽകുന്ന സുരക്ഷ അലങ്കാരമാകരുതെന്ന് അദ്ദേഹം പറഞ്ഞു. അതിന് തക്കതായ കാരണമുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു . സോണിയാ ഗാന്ധിയുടെ മരുമകൻ ആണ് റോബർട് വാദ്ര​