തനിക്കും റോബര്‍ട്ട് വദ്രക്കും പ്രത്യേക സുരക്ഷ വേണ്ടെന്ന് പ്രിയങ്കാ ഗാന്ധി

single-img
30 May 2014

priതനിക്കും റോബര്‍ട്ട് വദ്രക്കും പ്രത്യേക സുരക്ഷ വേണ്ടെന്ന് പ്രിയങ്കാ ഗാന്ധി . വിമാനത്താവളത്തില്‍ തങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സുരക്ഷാ പരിഗണന ഒഴിവാക്കണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് എസ്പിജി ഡയറക്ടര്‍ക്ക് പ്രിയങ്കാ ഗാന്ധി കത്തയച്ചു . റോബര്‍ട്ട് വദ്രക്ക് സുരക്ഷാപരിശോധനയില്‍ ഇളവ് നല്‍കുന്നത് പുനഃപരിശോധിക്കാന്‍ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു .

 

 

 

 

സുരക്ഷാ പരിശോധനകള്‍ പ്രഹസനമാകരുതന്നും മറ്റുള്ളവരെ പോലെയുള്ള സുരക്ഷാ പരിശോധനയ്ക്ക് റോബര്‍ട്ട് വദ്രയും വിധേയനാകണമെന്നും കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ഇതേ തുടര്‍ന്നാണ് മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.